കേരളം

സമ്മേളനത്തിന് തീന്‍മേശ കൊഴുപ്പിക്കാന്‍ നാടന്‍ പൂവന്‍ കോഴികള്‍ റെഡി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന് തീന്‍മേശ കൊഴുപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളര്‍ത്തിയ നാടന്‍ കോഴികള്‍ റെഡി. മാളയ്ക്കടുത്ത് പുത്തന്‍ചിറയില്‍നിന്നാണ് സമ്മേളന നഗരിയിലെ ഭക്ഷണശാലയിലേക്ക് കോഴികളെ എത്തിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ഇവയെ വളര്‍ത്തി നല്‍കുന്നത്.

അഞ്ഞൂറോളം നാടന്‍ പൂവന്‍ കോഴികളാണ് പുത്തന്‍ചിറ കോലോത്തുകുന്നിലെ ഷെഡില്‍ തയാറായിട്ടുള്ളത്. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് ഇവയെ വളര്‍ത്താനായി കൊണ്ടുവന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി ഫാമില്‍നിന്നാണ് നാടന്‍ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.

ഹോര്‍മോണും രാസമരുന്നു പ്രയോഗങ്ങളും ഒഴിവാക്കി നാടന്‍ രീതിയിലാണ് കോഴികളെ വളര്‍ത്തിയത്. നൂറു ദിവസത്തിലധികം പിന്നിട്ട കോഴികള്‍ക്ക് രണ്ടു മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ