കേരളം

ആദ്യം മാണി പറയട്ടെ; ലക്ഷ്യം ഇടതുമുന്നണിയെ ശക്തിപ്പെടുത്തല്‍: സിപിഎം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യം മാണി നിലപാട് വ്യക്തമാക്കട്ടെയന്ന് സിപിഎം. അതിന് ശേഷം തങ്ങള്‍ നിലപാട് വ്യക്തമാക്കുമെന്ന് സംസ്ഥാന സമ്മേളന പരിപാടികള്‍ വിശദീകരിച്ച് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. 
കെഎം മാണി ഇപ്പോള്‍ യുഡിഎഫ് വിട്ടിട്ടേയുള്ളു. മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമെ തീരുമാനമെടുക്കുകയുള്ളുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട്  ഒറ്റക്ക് ഒരു ഘടകകക്ഷി മറുപടി പറയുന്നത് ഉചിതമല്ല. മാണി നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. യുഡിഎഫിനെ ദുര്‍ബലമാക്കിയാണ് മാണി എത്തിയത്. ഐക്യമുന്നണി ഇനിയും ദുര്‍ബലപ്പെടും. കേരളാ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട  സംബന്ധിച്ച് സിപിഎം നിലപാട് എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സിപിഐയുടെ അഭിപ്രായത്തോട് പ്രതികരിക്കേണ്ടതില്ലെന്നും സിപിഎം 1969ല്‍ അച്യുതമേനോനെതിരെ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സിപിഐയുമായി സഹകരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്