കേരളം

ഓഖി ദുരന്തം നേരിടുന്നതിലെ സര്‍ക്കാര്‍ വീഴ്ച; ഹൈക്കോടതിയെ സമീപിക്കാന്‍ ലത്തീന്‍ അതിരൂപതയോട് സുപ്രീംകോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചകളും ഫണ്ട് ദുര്‍വിനിയോഗവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ലത്തീന്‍ വൈദികനാണ് സുപ്രീംകോടതി നിര്‍ദേശം. 

ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയ്ക്ക് വേണ്ടിയാണ് വൈദികന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങളിലും വീഴ്ചയുണ്ടായി. പുനരധിവാസ ഫണ്ട് വകമാറ്റി,ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കാന്‍ നീക്കം നടന്നു , തുടങ്ങിയ ആരോപണങ്ങളാണ് ലത്തീന്‍ അതിരൂപത ഹര്‍ജിയില്‍ ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്