കേരളം

പ്രണയം നിരസിച്ച് മറ്റൊരു വിവാഹം;  അധ്യാപികയെ ആഡിഡ് ഒഴിച്ച് ആക്രമിച്ച യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാട്ടാക്കട: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്വകാര്യ ട്യൂഷന്‍ സെന്റര്‍ അധ്യാപികയ്ക്ക് നേരെ ബൈക്കിലെത്തിയ യുവാവിന്റെ ആസിഡാക്രമണം. സംഭവത്തില്‍ കുറ്റിച്ചല്‍ പരുത്തിപ്പളളി സ്വദേശി സൂബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതി , മറ്റൊരാളുമായി വിവാഹത്തിന് തയ്യാറായതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുറ്റിച്ചല്‍ സ്വദേശിനി ജീനാ മോഹനാണ് ആസിഡാക്രമണത്തിനിരയായത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ സ്്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീനയെ കുറ്റിച്ചല്‍ കരിമ്പത്താന്‍ പാറയില്‍ വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സുബീഷ് ആസിഡ് ഒഴിക്കുകയായിരുന്നു. സൗദി അറേബ്യയില്‍ സ്വകാര്യകപ്പലില്‍ സീമാന്‍ ആയി ജോലി ചെയ്യുന്ന സുബീഷ് കപ്പലിലെ എന്‍ജീനില്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൈയ്ക്കും മറ്റും സാരമായി പരുക്കേറ്റ ജീന ആശുപത്രിയില്‍ ചികിത്സയിലാണ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജീനയും സുബീഷും തമ്മില്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. അടുത്തിടെ  തന്റെ ബന്ധുവും ജീനയുടെ സുഹൃത്തുമായ പെണ്‍കുട്ടി വഴി സുബീഷ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ രണ്ടു സമുദായമായതിനാല്‍ ജീന വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെ സുബീഷ് ഗള്‍ഫിലായിരുന്ന സമയത്ത് ജീനയ്ക്ക് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതറിഞ്ഞ സുബീഷ് , ജീനയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലെത്തുകയും ഇവര്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ