കേരളം

വിവാദ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അധിക്ഷേപ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ ഫേസ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി. ഗ്രൂപ്പ് അഡ്മിന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. നിയമപരമായ ചില പ്രശ്‌നങ്ങളാല്‍ ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന് അഡ്മിന്‍ അറിയിച്ചു. 

കടുത്ത വംശീയ അധിക്ഷേപവും കേട്ടലറക്കുന്ന തെറിയും പോസ്റ്റുകളില്‍ നിറഞ്ഞതോടെ സമീപ ദിവസങ്ങളില്‍ ഈ ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ത്രീകള്‍ക്കു നേരെ നിരന്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടു.  താരങ്ങളെ ആരാധിക്കുന്നവരുടെ കൂട്ടമായി തുടങ്ങിയ ഒന്നരലക്ഷം പേരോളമുള്ള ഗ്രൂപ്പാണിത്. ഇതില്‍ കൂടുതലും ഫേക്ക് ഐഡികളാണ്. 

തങ്ങള്‍ക്കെതിരായി കുപ്രചരണങ്ങള്‍ നടക്കുകയാണെന്ന് പറഞ്ഞ ഗ്രൂപ്പ് അഡ്മിന്‍ അശ്വന്ത് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്