കേരളം

ഷുഹൈബ് വധം: അഞ്ചു പേര്‍ വിരാജ്‌പേട്ടയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിരാജ്‌പേട്ടയിലെ ഒരു വീട്ടില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സംഭവത്തിനു ശേഷം നാടുവിട്ട ഇവര്‍ ഇവിടെ ഒളിവിലായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.

സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണു പ്രതികളായ രജിന്‍രാജ്, ആകാശ് എന്നിവരെ ദൃക്‌സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്. 

ഡമ്മികളെയല്ല, യതാര്‍ഥ പ്രതികളെയാണ് പിടികൂടിയത് എന്ന പൊലീസ് വാദത്തെ ബലപ്പെടുത്തുന്നതാണ് ഇത്. ശേഷിച്ച പ്രതികള്‍ക്കായുള്ള മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്ു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ