കേരളം

സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ല; വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും രൂക്ഷമായ ഭാഷയില്‍ യെച്ചൂരി പറഞ്ഞു. 

താന്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞതല്ല ഇവിടെ ചര്‍ച്ചയായതെന്നും കോണ്‍ഗ്രസ് ബന്ധം വേണമെന്നല്ല,അടവ് നയം വേണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിമര്‍ശിച്ച മുഹമ്മദ് റിയാസ്, എ.എന്‍ ഷംസീര്‍ എന്നിവര്‍ക്ക് താന്‍ പറഞ്ഞതെന്താണ് എന്ന് ഇനിയും മനസ്സിലായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ല.ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷത വച്ചല്ല പാര്‍ട്ടി നിലപാട് തീരുമാനിക്കുന്നത്, യെച്ചൂരി പറഞ്ഞു. 

നേരത്തെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ എന്നിവര്‍ യെച്ചൂരിക്കെതിരെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസുമായി യാതൊരുവിധ അടവ് നയമോ തെരഞ്ഞെടുപ്പുപരമോ ആയ സഖ്യം പാടില്ലെന്ന് വാദിച്ച രണ്ടുപേരും യെച്ചൂരിയുടെ നിലപാടുകള്‍ തെറ്റാണ് എന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ