കേരളം

സിപിഐയുടെ സംസ്ഥാന സമ്മേളന പ്രചാരണ ഫഌക്‌സില്‍ മധുവും; പാര്‍ട്ടിക്കകത്ത് അമര്‍ഷം പുകയുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ പേരില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഫഌക്‌സ് വെച്ച് സിപിഐ. മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നതിന്റെ പിറ്റേദിവസമാണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണര്‍ത്ഥം  കൈകെട്ടി നില്‍ക്കുന്ന മധുവിന്റെ ചിത്രം ഉള്‍പ്പെടുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫഌക്‌സ് വെച്ചിരിക്കുന്നത്. 

സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ പെരിഞ്ഞയം ലോക്കല്‍ കമ്മിറ്റിയാണ്് ഫഌക്‌സ് സ്ഫാപിച്ചിരിക്കുന്നത്. 
കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസിദ്ധമായ കീഴാളന്‍ എന്ന കവിതയിലെ ചില വരികളും ഫഌക്‌സില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ വരികളില്‍ അക്ഷരത്തെറ്റുണ്ട്. എന്‍ ചോരയില്ലാതെ കാലമില്ല എന്നതിന് പകരം, എന്‍ 'ചേരയില്ലാതെ' എന്നാണ് എഴുതിയിരിക്കുന്നത്.

ഈ ഫഌക്‌സിന് എതിരെ പാര്‍ട്ടി പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മധുവിന്റെ ശവസംസ്‌കാര ചടങ്ങ് പോലും കഴിയുന്നതിന് മുന്നേയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മധുവിനെ രക്തസാക്ഷിയാക്കി ഫഌക്‌സ് അടിച്ചിരിക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം.  അവസരവാദപരമായ പ്രവൃത്തിയാണ് എഐവൈഎഫ് ചെയ്തത് എന്ന് വിമര്‍ശകര്‍ പറയുന്നു. 

അതേസമയം ഫഌക്‌സ് എടുത്തു മാറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. എഐവൈഎഫ് ഇത്തരം അപക്വമായ പ്രവൃത്തികള്‍ ചെയ്യുന്നത് നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ പ്രതികൂലമായി ബാധിക്കും എന്ന് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വരുന്ന 1,2,3,4 തീയതികളില്‍ മലപ്പുറത്തു വെച്ചാണ് സിപിഐ സമ്മേളനം. 
 
എന്നാല്‍ ഫഌക്‌സ് വെച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. നേരത്തെ, ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ നായികയെ വെച്ച് ഫഌക്‌സ് അടിച്ചത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ വലിയ എതിര്‍പ്പ് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി