കേരളം

ഇത് എന്റെ വക, ഷുഹൈബ് കുടുംബ സഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ 100 രൂപ സംഭാവന

സമകാലിക മലയാളം ഡെസ്ക്

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും സംഭാവന നല്‍കി. ആകാശിന്റെ പിതാവ് വഞ്ചേരി രവീന്ദ്രന്‍ 100 രൂപ സംഭാവന നല്‍കുകയായിരുന്നു എന്ന് മാതൃഭൂമി.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

തില്ലങ്കേരി ടൗണില്‍ കോണ്‍ഗ്രസിന്റെ തില്ലങ്കേരി മണ്ഡലം ഘടകം നടത്തിയ ബക്കറ്റ് പിരിവിലാണ് ആകാശിന്റെ പിതാവ് സംഭാവന നല്‍കിയത്. ടൗണിലെ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന  ആകാശിന്റെ അച്ഛന്‍ സംഭാവനയ്ക്കായി പ്രവര്‍ത്തകര്‍ മുന്നിലെത്തിയപ്പോള്‍ 'ഇത് എന്റെ വക'  എന്ന് പറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നു. 

ഷുഹൈബിന്റെ കൊലയാളി സംഘത്തില്‍ ആകാശ് ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. അക്രമി സംഘം സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചത് ഷുഹൈബാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

പാപ്പിനിശേറി സ്വദേശിയായ പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വാഗണ്‍ ആര്‍ കാറാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഷുഹൈബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം ആകാശ് തളിപ്പറമ്പില്‍ വന്ന് വാഹനം ഏര്‍പ്പാട് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ