കേരളം

സുധാകരന്റെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും; കോടതിയെ സമീപിക്കാന്‍ യുഡിഎഫ് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സമരം അവസാനിപ്പിക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് വയലാര്‍ രവി നാരാങ്ങാ വെള്ളം നല്‍കി സമരം അവസാനിപ്പിക്കും. എട്ടു ദിവസമായി തുടര്‍ന്നുവരുന്ന നിരാഹാര സമരത്തെ തുടര്‍ന്ന് സുധാകരന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തി. 

കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. കേസ് സിബിഐയ്ക്ക് വിടില്ലെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. 

കോടതിയില്‍ പോകാതെ നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ വരുമെന്നു പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. സമരം എന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ മുഖം തുറന്നു കാട്ടാനാണ് സമരം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിനു കൊലപാതകത്തില്‍ പങ്കുണ്ട്. ജില്ലാനേതൃത്വം കുടുങ്ങുമെന്നു വന്നതോടെയാണു സര്‍ക്കാര്‍ നിലപാടുമാറ്റിയത്. സിബിഐ അന്വേഷണമാകാം എന്ന മന്ത്രി എ.കെ.ബാലന്റെ വാക്ക് ജില്ലാഘടകം അട്ടിമറിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്