കേരളം

സിബിഐ അന്വേഷണം നേടിയെടുക്കാതെ സുധാകരന്‍ സമരം അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന നിരാഹര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ നാരങ്ങ വെള്ളം കുടിച്ചാണ് സുധാകരന്‍ സമരം അവസാനിപ്പിച്ചത്. 9 ദിവസം നീണ്ടുനിന്ന സമരം, യുഡിഎഫ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. 

സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചു. 

സിബിഐ അന്വേഷണ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമായെന്നും കോടതിയെ സമീപിക്കുകയല്ലാതെ വഴിയില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം ശരിയല്ല എന്ന് പറഞ്ഞ സുധാകരന്‍ പിന്നീട് നിലപാട് തിരുത്തിയിരുന്നു. അന്വേഷണം ശരിയായ ദിശയിലേക്കാണ് പോകുന്നതെന്നും അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍