കേരളം

ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തുകൊന്നയാളുടെ വധശിക്ഷ ശരിവച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഞ്ചേരിയില്‍ ഒന്‍പതു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ചു കൊന്ന കേസില്‍ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതി  പാമ്പ്രോത്ത് അബ്ദുല്‍ നാസര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

2012 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഒന്നിച്ചു മദ്രസയില്‍ പോവാന്‍ കൂട്ടുകാരിയെ അന്വേഷിച്ചെത്തിയ സല്‍വ എന്ന ഒന്‍പതുകാരിയെ അബ്ദുല്‍ നാസര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്തുപറയുമെന്ന സംശയത്തിലാണ് കുട്ടിയെ ഇയാള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സല്‍വയുടെ കൂട്ടുകാരിയുടെ പിതാവാണ് പ്രതി അബ്ദുല്‍ നാസര്‍.

മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്. ക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയിരിക്കുന്നത്. ഇതിന് പരമാവധി ശിക്ഷ അര്‍ഹിക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയും പ്രതിയുടെ മൊഴിയും കണക്കിലെടുത്താണ് വിചാരണ കോടതി അബ്ദുല്‍ നാസറിന് വധശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ