കേരളം

വേനല്‍ കടുക്കും മുന്നേ പാലക്കാട് ഉരുകുന്നു; താപനില 40 ഡിഗ്രിയിലെത്തി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വേനല്‍ കടുക്കും മുമ്പേ പാലക്കാട് പൊള്ളിയുരുകുന്നു. ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂരിലാണ് കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് പാലക്കാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി കഠിനമായ ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ആണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന താപനില.

കടുത്ത വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് സൂചന നല്‍കുന്നതാണ് ഫെബ്രുവരി മാസം തന്നെ ഇത്രയധികം ഉയര്‍ന്നിരിക്കുന്ന താപനില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്