കേരളം

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തേടി ദിലീപ് കോടതിയിലേക്ക് ;  സുപ്രധാനമായ പല രേഖകളും തെളിവുകളും പൊലീസ് നല്‍കിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമം ആരംഭിച്ചു. സുപ്രധാനമായ പല രേഖകളും തെളിവുകളും പൊലീസ് നല്‍കിയിട്ടില്ല. പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും. 

ദിലീപിനെ കൂടി പ്രതിചേര്‍ത്ത് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഇതിന്മേലുള്ള പരിശോധനയില്‍, പല സുപ്രധാന രേഖകളും തെളിവുകളും നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചത്. കേസിലെ സുഗമമായ വിചാരണക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ അന്വേഷണസംഘം നേരത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍  പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കോടതിയില്‍ വെച്ച് പ്രതിഭാഗം അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അന്വേഷണസംഘം നിലപാടെടുത്തു. മാത്രമല്ല നടിയുടെ സ്വകാര്യത കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നല്‍കണമെന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. 

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം. ഇക്കാര്യത്തില്‍ അങ്കമാലി കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനും ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മന്യാര തടാകതീരത്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി