കേരളം

നികുതി വെട്ടിക്കല്‍; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് പത്ത് ദിവസത്തേക്ക്‌ കൂടി തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹന രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപി എംപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി ഹൈക്കോടതി തടഞ്ഞു. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക കൂടി നീട്ടുകയായിരുന്നു. 

ചൊവ്വാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും അന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. കേസുമായി  ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. 

അമിത വേഗതയില്‍ പാഞ്ഞ സുരേഷ് ഗോപിയുടെ കാര്‍ ക്യാമറയില്‍ പതിഞ്ഞെന്നും, അതനുസരിച്ച് നോട്ടീസ് അയച്ചപ്പോള്‍ അങ്ങിനെയൊരു വ്യക്തിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി