കേരളം

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ; വിമര്‍ശനവുമായി കോടതി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ അഭിഭാഷകന്‍. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്നും തണ്ണീര്‍ത്തട പരിപാലന നിയമം ലംഘിച്ചെന്നുമാണ് വിജിലന്‍സ് എസ്പി  കോട്ടയം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നിയമലംഘനത്തിനെതിരെ തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് സമര്‍പ്പിച്ച ശുപാര്‍ശയിലുണ്ട്. 

റിപ്പോര്‍ട്ട് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇതിനിടെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയത്. തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. 

എന്നാല്‍ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത് എന്തുകാര്യത്തിനെന്ന് കോടതി തിരിച്ചുചോദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതോടെ, കേസില്‍ നിന്നും മുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള തോമസ് ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ