കേരളം

മാധ്യമങ്ങള്‍ വളിപ്പുകള്‍ എടുത്തുകാട്ടാന്‍ മത്സരിക്കുന്നു; വിമര്‍ശനവുമായി സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഒരുപാടു ഗൃഹപാഠം ചെയ്താണ് എംഎല്‍എമാര്‍ സാമൂഹിക ജീവിത പ്രശ്‌നങ്ങളെ സംബന്ധിച്ച വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.  അതൊന്നും കാണാത്ത മാധ്യമങ്ങള്‍ വളിപ്പുകള്‍ എടുത്തു കാട്ടാന്‍ മത്സരിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. നീലേശ്വരത്ത് നിയമസഭാ വജ്രജൂബിലി ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.

നിയമസഭയെ ഹാസ്യനാടക വേദിയായാണ് ജനങ്ങള്‍ കാണുന്നത്. മാധ്യമങ്ങളുടെ ഹാസ്യ പരിപാടികളാണ് അതിനു കാരണം. മാധ്യമങ്ങളില്‍ കാണിക്കുന്ന ഹാസ്യപരിപാടികളില്‍ ഭൂരിഭാഗവും ഇങ്ങനെയാണ്. ഇത് ജനങ്ങളില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നു. 

എം.എല്‍.എമാര്‍ ഒരുപാട് ഗൃഹപാഠം ചെയ്താണ് സാമൂഹിക ജീവിത പ്രശ്‌നങ്ങളെ സംബന്ധിച്ച് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. അതൊന്നും കാണാത്ത മാധ്യമങ്ങള്‍ വളിപ്പുകള്‍ എടുത്തു കാട്ടാന്‍ മത്സരിക്കുകയാണ്.

നല്ലൊരു തലമുറയാണ് നമുക്കാവശ്യം. അതിനായി നല്ല ആശയങ്ങളും പ്രതികരണങ്ങളുമാണ് മാധ്യമങ്ങള്‍ നല്‍കേണ്ടതെന്നും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാത്തരം ജനങ്ങള്‍ക്കും പങ്കാളിയാകാമെന്നും ഇതിനായി വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

ആഘോഷ പരിപാടികളുടെ ഭാഗമായി മുന്‍ നിയമസഭാ സാമചികന്‍ മാരെയും സ്വാതന്ത്ര സമരസേനാനികളെയും സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം