കേരളം

സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായരുടെ തടവുശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായരുടെ തടവുശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. പത്തനംതിട്ട സെഷന്‍സ് കോടതി വിധിച്ച മൂന്നു വര്‍ഷം തടവു ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്. സെഷന്‍സ് കോടതി ഉത്തരവിനെതിരെ സരിത നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പ്രവാസി മലയാളിയില്‍നിന്ന് പണം നല്‍കി വഞ്ചിച്ചെന്ന കേസിലാണ് മജിസ്‌ട്രേറ്റ് കോടതി സരിതക്ക് മൂന്നു വര്‍ഷവും മൂന്നു മാസവും തടവു വിധിച്ചത്. ഇതോടൊപ്പം സരിത നാല്‍പ്പതു ലക്ഷം പിഴയൊടുക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സരിത നല്‍കിയ അപ്പീല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ ശരിവച്ച സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

കീഴ്‌ക്കോടതി വിധിച്ച പിഴയായ 40 ലക്ഷം രൂപയില്‍ പത്തു ലക്ഷം രൂപ രണ്ടുമാസത്തിനകം കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പത്തു ലക്ഷംരൂപ നേരത്തെ കെട്ടിവച്ചിരുന്നു. 

പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബിജു രാധാകൃഷ്ണനാണ് കേസില്‍ ഒന്നാം പ്രതി. സരിത രണ്ടാം പ്രതിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്