കേരളം

"ഇത്തരം കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മടുത്തു" ; കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കണ്ണട വിവാദത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ചൊല്ലിക്കൊണ്ടാണ് ഒരു പ്രതിനിധി മന്ത്രി ശൈലജയെ വിമര്‍ശിച്ചത്. ഇത്തരം കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മടുത്തെന്ന് പ്രതിനിധി അഭിപ്രായപ്പെട്ടു. 

മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നും, മന്ത്രി ശൈലജ 28,800 രൂപ വിലയുള്ള കണ്ണട വാങ്ങിയതും വന്‍ ചര്‍ച്ചയായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവും, റിട്ടയേഡ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായ കെ ഭാസ്‌കരന്‍, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാ ചെലവ് ആശ്രിതനെന്ന പേരില്‍ മന്ത്രി സര്‍ക്കാരില്‍ നിന്നും ഈടാക്കിയെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് സമ്മേളനത്തില്‍ ഇക്കാര്യം വിമര്‍ശനമായി ഉയര്‍ന്നുവന്നത്. 

ആഭ്യന്തര വകുപ്പിനെതിരെ ഇന്നും പ്രതിനിധികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിക്കൊണ്ടായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. പൊലീസിനെ കയറൂരി വിടുന്ന സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പോസ്റ്റിംഗ് എന്നിവയില്‍ പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ ഇടപെടരുതെന്ന് മുഖ്യമന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിനെ നിര്‍വീര്യമാക്കുന്ന നടപടികല്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്