കേരളം

ഇന്ത്യയിലെ 10 മികച്ച  പൊലീസ് സ്റ്റേഷനുകളില്‍ വളപട്ടണം സ്റ്റേഷനും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്‌റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്‌റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുത്തത്. 

ദില്ലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്‌റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം. 

കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്. സ്‌റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പൊലീസ് സ്‌റ്റേഷന് മാര്‍ക്കിട്ടത്. കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും