കേരളം

കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും കെ എം മാണി ഇടതുമുന്നണിയില്‍ ഉണ്ടാകില്ല; ഭൂമാഫിയയുടെ കസ്റ്റോഡിയന്‍ മന്ത്രി മണിയെന്നും സിപിഐ

സമകാലിക മലയാളം ഡെസ്ക്


കോട്ടയം : സിപിഎമ്മിനെതിരെ കടന്നാക്രമിച്ച് സിപിഐ. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരനാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. മൂന്നാറിലെ ഭൂ മാഫിയയുടെ കസ്റ്റോഡിയന്‍ എംഎം മണിയാണ്. ഉദ്യോഗസ്ഥരെ നിരന്തരം വിമര്‍ശിക്കുന്നത് പള്ളിക്കൂടത്തില്‍ പോകാത്തവരാണ്. സിപിഎം കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും സി കെ ശശിധരന്‍ ആരോപിച്ചു. സിപിഐ കോട്ടയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണത്തിന്റെ പേരില്‍ പണം വാങ്ങുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. സിപിഎമ്മിന്റെ തണലിലല്ല സിപിഐ വളര്‍ന്നതും പ്രവര്‍ത്തിക്കുന്നതും. സിപിഎമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 

കെ എം മാണിക്കെതിരെ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ല. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ മറന്നുപോകരുത്. കോടിയേരി ബാലകൃഷ്ണന്‍  എത്ര പച്ചക്കൊടി കാണിച്ചാലും കെ എം മാണി എല്‍ഡിഎഫില്‍ ഉണ്ടാകില്ലെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു. 

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഐ പ്രതിപക്ഷത്തെപ്പോലെയാണ് പെരുമാറുന്നത്. നിരന്തരം മുന്നണിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്ന സിപിഐയെ മുന്നണിയില്‍ നിന്നും പുറത്തുകളയണമെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കൂടാതെ കെ എം മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം