കേരളം

മുഖ്യമന്ത്രി എത്തില്ല ;  കലോല്‍സവം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്. ഇതുസംബന്ധിച്ച അറിയിപ്പ് സംഘാടകര്‍ക്ക് ലഭിച്ചു. 

ഔദ്യോഗിക തിരക്ക് മൂലമാണ് മുഖ്യമന്ത്രി എത്താത്തതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൗമാര കലാമേള ഉദ്ഘാടനം ചെയ്യും. സാധാരണയായി എല്ലാ വര്‍ഷവും മുഖ്യമന്ത്രിയാണ് സ്‌കൂള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തിരുന്നത്. 

58 കലാധ്യാപകര്‍ ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകുക. 8954 കൗമാര തിലകങ്ങളാണ് കലോല്‍സവത്തില്‍ മാറ്റുരക്കുന്നത്. ആദ്യദിനമായ ഇന്ന് 21 വേദികളിലായി 40 ഓളം മല്‍സരങ്ങള്‍ അരങ്ങേറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ