കേരളം

'ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു'; എകെജിക്കെതിരായ പരാമര്‍ശത്തില്‍ ബല്‍റാമിനെ തള്ളി ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

മ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരായ വി.ടി. ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശം പരിധി കടന്നതാണെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബല്‍റാമിന്റെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. 

എകെജി ബാലപീഡകനാണെന്ന ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹമാധ്യമങ്ങളിലും പുറത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്‌. ഇടതുനേതാക്കള്‍ ബല്‍റാമിന്റെ പരാമര്‍ശത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കെ മുരളീധരനും ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള കോണ്‍ഗ്രസ്  നേതാക്കളും ബല്‍റാമിന്റെ എകെജിക്കെതിരായ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എകെജിയെ അധിക്ഷേപിച്ച ബല്‍റാം മാപ്പുപറയണമെന്ന് സോഷ്യല്‍ മീഡിയയിലും ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. 

ഫേസ്ബുക്ക് കമന്റിലാണ് വി ടി ബല്‍റാം എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതിന് പിന്നാലെ, ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണവുമായി രംഗത്തെത്തി. പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടെ, ദ ഹിന്ദു ദിനപത്രം 2001 ഡിസംബര്‍ 20 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചായിരുന്നു ന്യായീകരണം. എന്നാല്‍ ന്യായീകരണ പോസ്റ്റ് ഇട്ടതിന് പിന്നാലെ ബല്‍റാമിനെതിരെ വിമര്‍ശനം ഇരട്ടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി