കേരളം

വിഎസും സുധീരനും വര്‍ഷങ്ങളായി ക്രൂശിക്കുന്നു; അധികാരമേറിയപ്പോള്‍ പിണറായി മതശക്തികളെ പ്രീണിപ്പിക്കുന്നു: വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വോട്ട് ബാങ്കായ മതശക്തികള്‍ക്ക് മുന്നില്‍ ഇടതുവലതു പാര്‍ട്ടികള്‍ മുട്ടുമടക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണരും സംഘടിത മതശക്തികളും ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഭരണത്തിലേറും മുന്‍പ് സംഘടിത മതശക്തികളെ എതിര്‍ത്തിരുന്ന പിണറായിയും ഇപ്പോള്‍ ഇവരെ പ്രീണിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഈഴവര്‍.നേതൃനിരയിലുള്ള ചിലര്‍ സമുദായത്തിനെതിരെ പ്രസ്താവനയിറക്കി മറ്റു സമുദായങ്ങളുടെ കൈയടി കൈയടി വാങ്ങുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നൗഷാദ് മരണപ്പെട്ട സംഭവത്തില്‍ സാമ്പത്തിക സഹായം ചെയ്യുമ്പോള്‍ സാമൂഹിക നീതിയുണ്ടാകുമെന്ന് പറഞ്ഞ തന്നെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന്  പറഞ്ഞ് വിഎം സുധീരനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് കോടതി കയറ്റി. സംഘടിത മതശക്തികളുടെ സമ്മര്‍ദ്ദത്തില്‍ ബലവാന് കൊടുക്കുകയും ബലഹീനര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാജന്‍ബാബുവിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് വിഎം സുധീരനാണ്. പുറത്താക്കാനുള്ള കാരണം എസ് എന്‍ഡിപിയുമായുള്ള സഹകരണമല്ല. മറിച്ച് തന്നോടുള്ള വ്യക്തിവിദ്വേഷമാണ്. വിഎം സുധീരനും വിഎസ് അച്യതാനന്ദനും തന്നെ വര്‍ഷങ്ങളായി ക്രൂശിക്കുകയാണെന്നു ഗുരുവിന്റെ കൃപകൊണ്ട് ഇവയൊന്നും ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു