കേരളം

കേരളത്തില്‍ സിപിഎം പാക് പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നു: ബിജെപി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ മോഹന്‍ ഭാഗവത് വീണ്ടും പതാക ഉയര്‍ത്തുമെന്ന്് ആര്‍.എസ്.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി . സിപിഎം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായി ബിജെപി നേതാവ് ശിവശങ്കരന്‍ ആരോപിച്ചു. സംസ്ഥാനത്ത് സി.പി.ഐ.എം പിന്തുണയോടെ പാക് ദേശീയപതാക ഉയര്‍ത്തലും തീവ്രവാദ സംഘടനകളുടെ പരിശീലനവും നടക്കുന്നു. ഇതിനിടെ പതാക ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശിവശങ്കരന്‍ എ.എന്‍.ഐയോട് പറഞ്ഞു.


സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതിക്കേസുകളുടെ ശ്രദ്ധമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശിവശങ്കരന്‍ പറഞ്ഞു. ഇതിന് പ്രധാനവിഷയങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും ശിവശങ്കരന്‍ ആരോപിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയത് നിയമവിരുദ്ധമല്ലാത്തതിനാല്‍ മോഹന്‍ഭാഗവതിനെതിരെയോ സ്‌കൂളിനെതിരെയോ സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയില്ലെന്നും പാലക്കാട്ടെ സ്‌കൂളിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടില്ലെന്നും ശിവശങ്കരന്‍ പറഞ്ഞു.മോഹന്‍ഭാഗവത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ്. സംസ്ഥാന നേതാവ് കെ.കെ. ബാല്‍റാമിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ