കേരളം

ബല്‍റാമിനെ ഒറ്റപ്പെടുത്തരുത്; പിന്തുണയുമായി ടി സിദ്ദിഖ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡീന്‍ കുര്യാക്കോസിന് പിന്നാലെ വിടി ബല്‍റാമിന് പിന്തുണയുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിന് പിന്തുണ നല്‍കണമെന്നും സിദ്ദിഖ് പറയുന്നു.

ബല്‍റാമിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ അസിഹ്ഷുണതയാണ്. ഇതംഗീകരിക്കാനാകില്ലെന്ന് സിദ്ദിഖ് പറഞ്ഞു. റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ബല്‍റാമിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് സിദ്ദിഖിന്റെ പിന്തുണ. സിദ്ദീഖിന്റെ പിന്തുണയോടെ ആദ്യമായാണ് ബല്‍റാം വിവാദത്തില്‍ ഒരു ഡിസിസി പ്രസിഡന്റ് പരസ്യപിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

നെഹ്രു കുടുംബത്തിനെതിരെ സ്ത്രീവിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്നായിരുന്നു ഡീനിന്റെ ആവശ്യം. അതേപോലെ മന്‍മോഹന്‍ സിങിനെ അവഹേളിച്ച പിണറായി മന്ത്രിസഭയിലെ വിവരദോഷിയായ മന്ത്രിയെ നേരെയാക്കാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയാത്തതാണ് കേരളത്തിന്റെ ദുരന്തമെന്ന് ഇന്നലെ ബല്‍റാം വ്യക്തമാക്കിയിരുന്നു. ബല്‍റാമിന്റെ പോസ്റ്റിന് പിന്നാലെ രണ്ടുതലമുറകള്‍ തമ്മിലുള്ള പോരാട്ടമായി മാറുന്നു എന്നതാണ് സിദ്ദിഖിന്റെ പിന്തുണ സൂചിപ്പിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്