കേരളം

ഭൂമിയിടപാട് വിവാദം: കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിവിവാദവുമായി ബന്ധപ്പെട്ട്‌ സഭയ്ക്കുണ്ടായ നാണക്കേടിനെ തുടര്‍ന്നാണ് ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചത്.

സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തിന് എതിരെ കടുത്ത നിലപാടുമായി വൈദിക സമിതി രംഗത്തെത്തിയിരുന്നു. അതിരൂപതാ ഭരണത്തില്‍ കള്ളപ്പണക്കാരും ഭൂമാഫിയയും കടന്നു കൂടിയതായി സിനഡിന് അയച്ച കത്തില്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ് ആലഞ്ചേരിയുടെ ഖേദപ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍