കേരളം

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം  

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന : സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കട്ടപ്പനയില്‍ നടക്കുന്ന ജില്ലാ സമ്മേളനം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നേതാക്കളായ വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്, എം സി ജോസഫൈന്‍, എം എം മണി, ആനത്തലവട്ടം ആനന്ദന്‍, ബേബിജോണ്‍, കെജെ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. 

മൂന്നാറിലെ അടക്കമുള്ള ഭൂമി പ്രശ്‌നവും, ഇതുമായി ബന്ധപ്പെട്ട സിപിഎം - സിപിഐ തര്‍ക്കവും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. സിപിഐക്കെതിരെ മുന്നണിബന്ധം ഉലയ്ക്കുന്ന വിധത്തില്‍ അതിരുവിട്ട പരാമര്‍ശങ്ങള്‍ പാടില്ലെന്ന് പിണറായി വിജയന്‍ വിലക്കിയിട്ടുണ്ടെങ്കിലും, ജില്ലയില്‍ പാര്‍ട്ടിയുമായി ഏറ്റുമുട്ടല്‍ തുടരുന്ന സിപിഐ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയരുമെന്നുറപ്പാണ്. 

സമ്മേളനം ബുധനാഴ്ച വരെ നീണ്ടുനില്‍ക്കും. ബുധനാഴ്ച പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ