കേരളം

എകെജി കണ്ണൂരില്‍ ആക്രമത്തിന്റെ സ്ഥാപകന്‍; ദിവ്യനോ മാതൃകാ പുരുഷനോ അല്ല: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എകെജി വിവാദത്തില്‍ വിടി ബല്‍റാമിന് പിന്തുണയുമായി കെ സുധാകരന്‍. കണ്ണൂരിലെ ആക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍  പറഞ്ഞു. സിപിഎം-സിപിഐ പോരില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വിടി ബല്‍റാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

കണ്ണൂരില്‍ ആദ്യം ആക്രമത്തിന്റെ വഴി കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്ന് പറഞ്ഞാല്‍ ആരും എതിരു പറയില്ല. കണ്ണൂരിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നയിച്ച നേതാവാണ് എകെജി. എകെ ഗോപാലന്‍ ദിവ്യനോ മാതൃകാ പുരുഷനോ മഹാനോ എന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.

പെരളശേരിയിലും പരിസരപ്രദേശങ്ങളിലും പാര്‍ട്ടി ഗ്രാമം പടുത്തുയര്‍ത്താന്‍ വീടുകള്‍ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത ജില്ലയിലെ ആക്രമത്തിന്റെ സ്ഥാപകനാണ് എകെജി. എന്തുകൊണ്ട് എകെജി വിമര്‍ശിക്കാന്‍ പാടില്ലെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ