കേരളം

പാര്‍ട്ടി സമ്മേളനത്തിനെത്താന്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ഓഖി ഫണ്ടില്‍ നിന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തതായി ആരോപണം. ത്യശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്നും തലസ്ഥാനത്തെത്താന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്കാണ് ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി  എട്ടുലക്ഷം രൂപയാണ് അനുവദിച്ചത്.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണുവാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാ സമ്മേളനത്തിന് പുറമെ രണ്ട് പരിപാടികളാണുണ്ടായത്. ഓഖി കേന്ദ്രസംഘമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും. ഇത് കഴിഞ്ഞ് സമ്മേളനവേദിയിലേക്ക് വീണ്ടും മുഖ്യനമന്ത്രി സഞ്ചരിച്ചത് ഹെലികോപ്റ്ററിലായിരുന്നു. ഈയിനത്തിലാണ് വാടകയായി എട്ടുലക്ഷം രൂപചെലവായത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ഈടാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം