കേരളം

വഴിക്കടവ് ദുരന്തം : അപകട കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായത് ? ; ഡ്രൈവര്‍ തളര്‍ന്ന നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ബസ് കാത്തുനിന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികള്‍ മരിച്ച ദാരുണ സംഭവത്തില്‍ അപകടത്തിനിടയാക്കിയത് ഡ്രൈവര്‍ക്കുണ്ടായ ശാരീരികാസ്വാസ്ഥ്യമെന്ന് സൂചന. പക്ഷാഘാതത്തെ തുടര്‍ന്നാണ് ചരക്കുലോറി നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ഒരു വശം തളര്‍ന്ന നിലയില്‍ ഡ്രൈവര്‍ മേലാറ്റൂര്‍ സ്വേദേശി മുസ്തഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അപകടത്തിന് തൊട്ടുമുമ്പ് മുസ്തഫയ്ക്ക് പക്ഷാഘാതം ഉണ്ടായതായാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വഴിക്കടവിന് സമീപം മണിമൂളിയില്‍ ലോറി പാഞ്ഞുകയറി രണ്ട് പിഞ്ചുകുട്ടികളാണ് മരിച്ചത്. അപകടത്തില്‍ മരിച്ചത് മുഹമ്മദ് ഷെമില്‍, ഫിദമോള്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. 

അപകടത്തില്‍ പതിനെന്നോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മണിമൂളി സികെഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ബസിലും ഓട്ടോയിലും ഇടിച്ചശേഷമാണ് ചരക്കുലോറി ബസ് ഷെല്‍ട്ടറിലേക്ക് പാഞ്ഞുകയറിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ