കേരളം

ചീമുട്ടക്ക് മറുപടി പറഞ്ഞ ബല്‍റാമിന്റെ പോസ്റ്റിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കൂറ്റനാടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരുന്നു. 'ഗോപാലസേനക്ക് കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി'- ഇങ്ങനെയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനിടെ എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ താന്‍ മാപ്പു പറയില്ലെന്നും ബല്‍റാം അറിയിച്ചിരുന്നു.

ഇപ്പോള്‍ എതിരാളികള്‍ ഇതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. ബല്‍റാമിനെ എതിര്‍ത്തും തെരുവില്‍ സംഘര്‍ഷമുണ്ടാക്കിയവരെ ന്യായീകരിച്ചുമാണ് ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളുകളും. 'ഫ്രെഡ്‌സ് അയാം സേഫ്, ചീമുട്ട ഡിഡിന്റ് കില്‍ മി ദിസ് ടൈം ടൂ' എന്നെല്ലാമാണ് ബല്‍റാമിന്റെ പോസ്റ്റിന് വന്ന മറുപടി കുറിപ്പുകള്‍. 

ചീമുട്ടയോടൊപ്പം എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന ട്രോളുകളും പോസ്റ്റുകളും വിടി ബല്‍റാമിനെയും കോണ്‍ഗ്രസിനെയും കൊന്ന് കൊലവിളിക്കുന്നതാണ്. ബല്‍റാമിനെതിരെ കല്ലേറ് നടത്തിയതിനെതിരെ നാളെ തൃത്താലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെയും ആളുകള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

തൃത്താല കൂറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധവുമായി എത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ ബല്‍റാമിനു നേരെ ചീമുട്ടയെറിഞ്ഞത്. ബല്‍റാമിനെ പ്രതിരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ