കേരളം

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കു ജാമ്യം, എല്ലാ ശനിയാഴ്ചയും ചോദ്യം ചെയ്യലിനു ഹാജരാവണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹന രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. 

ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണമെന്നും നിര്‍ദേശമുണ്ട്. അന്വേഷണത്തില്‍ ഒരു വിധത്തിലും ഇടപെടാന്‍ ശ്രമിക്കരുതന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

അമിത വേഗതയില്‍ പാഞ്ഞ സുരേഷ് ഗോപിയുടെ കാര്‍ ക്യാമറയില്‍ പതിഞ്ഞെന്നും, അതനുസരിച്ച് നോട്ടീസ് അയച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു