കേരളം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ദുരന്തം ; ഓഖി ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക എത്രയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം : ലത്തീന്‍ സഭ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്ര വലിയ ദുരന്തമായാണ് കാണുന്നതെന്ന് ലത്തീന്‍ സഭ. ഇതില്‍ സഭയ്ക്കും മല്‍സ്യതൊഴിലാളികള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. ഓഖി ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക എത്രയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഫണ്ട് ദുരന്ത മേഖലയില്‍ തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സഭ വികാരി ജനറല്‍ യൂജിന്‍ പെരേര ആവശ്യപ്പെട്ടു. 

ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന്  പിന്നാലെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി 2017 ഡിസംബര്‍ 26 ന് തൃശൂരിലെ സിപിഎം ജില്ലാ സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തെത്തിയതും, ഇവിടെ നിന്ന് തിരിച്ച് തൃശൂരിലേക്ക് പോയതുമാണ് വിവാദമായത്. 

തൃശൂര്‍ നാട്ടിക കോട്ടണ്‍മില്‍ ഹെലിപാഡില്‍ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ഹെലികോപ്റ്റര്‍ യാത്രക്ക് എട്ടുലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും വകമാറ്റിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ തുക പാര്‍ട്ടി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്