കേരളം

കുറിഞ്ഞി സങ്കേതത്തില്‍ വനം,റവന്യു വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാരുടെ സന്ദര്‍ശനത്തിന് പിന്നാലെ കുറിഞ്ഞി സങ്കേതത്തില്‍ വനം,റവന്യു വകുപ്പുകള്‍ സംയുക്ത പരിശോധന നടത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനം, റവന്യു മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ദേവികുളം സബ്കളക്ടറുടെ മേല്‍നോട്ടത്തിലാകും പരിശോധന നടത്തുക. 

നേരത്തെ സ്ഥലം സന്ദര്‍ശിച്ച ഇരു മന്ത്രിമാരും വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും ഉദ്യോഗസ്ഥ സംഘത്തെ കൊണ്ട് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

പട്ടയമുള്ള കര്‍ഷകരെ ഉദ്യാനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ട എന്നാണ് പെതു തീരുമാനം.  ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമാകും ഉദ്യാനത്തിന്റെ വിസ്തീര്‍ണം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു