കേരളം

കേരള സര്‍ക്കാര്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടെ..? ആകാശയാത്ര വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെ പരിഹാര നിര്‍ദേശവുമായി ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഇതര സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടേ എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ചോദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. 

പൊതുമേഖലയിലുള്ള കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ( സിയാല്‍ ) ഹെലികോപ്റ്റര്‍ വാങ്ങി എയര്‍ ടാക്‌സി ആക്കിയാലും മതിയെന്നും ചെറിയാന്‍ ഫിലിപ്പ് നിര്‍ദേശിച്ചു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് ഹെലികോപ്റ്ററിലെത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍