കേരളം

മുന്നണി മാറ്റത്തിന് പിന്നില്‍ വീരന്റെ അധികാരക്കൊതിയെന്ന് പിപി തങ്കച്ചന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും ജെഡിയുവിന്റെ മുന്നണി മാറ്റം എംപി വീരേന്ദ്രകുമാറിന്റെ അധികാര കൊതിമൂലമാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ഇതിന് പിന്നില്‍ വീരേന്ദ്രകുമാറിന്റെ വ്യക്തിതാത്പര്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ഡെജിയുവിന്റെ തീരുമാനം അന്തിമമാണെന്ന് കരുതുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നും ചവിട്ടി പുറത്താക്കിയവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നു. മുന്നണി ബന്ധം ഒഴിവാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന ജെഡിയു യോഗത്തിലാണ് യുഡിഎഫ് വിടാനുള്ള തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ എല്ലാ ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച അന്തിമതീരുമാനം നാളെയുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്