കേരളം

സാമ്പത്തിക സംവരണം: നിയമത്തിന്റെ പിന്‍ബലമില്ലാത്ത വൃഥാവ്യായാമമെന്ന് നിയമോപദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് നിയമസെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കി. നിയമത്തിന്റെ പിന്‍ബലമില്ലാത്ത സാഹചര്യത്തില്‍ വൃഥാ വ്യായാമം മാത്രമായി മാറുമെന്നും നിയമോപദേശത്തില്‍ പറയുന്നു. 

തീരുമാനത്തെകുറിച്ച് അഡ്വക്കേറ്റ് ജനറലില്‍നിന്നടക്കം സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. രണ്ടുവശവും ചൂണ്ടിക്കാണിച്ചുളള നിയമോപദേശമാണ് ലഭിച്ചത്. സാമ്പത്തികമല്ല സംവരണത്തിനുളള ഭരണഘടനാപരമായ മാനദണ്ഡം എന്നതാണ് എതിരെയുളള വാദം. തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ നിലനില്‍ക്കാനും സാധ്യതയില്ല. സംവരണം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണെന്നും സാമ്പത്തിക സംവരണം പരിധിയില്‍ വരില്ലെന്നുമാണ് വാദം.

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍