കേരളം

ചളിയല്ല, തമാശയല്ല, കാര്യമാണ് പറയുന്നത്; ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐസിയു

സമകാലിക മലയാളം ഡെസ്ക്

762 ദിവസമായി സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ശ്രീജിത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഐസിയു. ഇത് ചളിയല്ല, തമാശയുമല്ല കാര്യമാണ് പറയുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഐസിയു ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്. ഇത്രകാലം സമരം ചെയ്തിട്ടും അധികാരികള്‍ ഇയാളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ശ്രീജിത്തിന്റെ നിരാഹാര സമരമുള്‍പ്പടെ ചര്‍ച്ചയാവുന്നത്. #ഖൗേെശരലളീൃടൃലലഷശവേ എന്ന പേരില്‍ സോഷ്യല്‍മീഡിയ കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ നിരാഹാര സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. സിബിഐ അന്വേഷണം ആരംഭിക്കും വരെയും സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത