കേരളം

 'എല്‍എല്‍ബിക്ക് മാര്‍ക്ക് തിരുത്തി' ; ബല്‍റാമിനെതിരെ പുതിയ ആരോപണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിടി ബല്‍റാം എംഎല്‍എ മാര്‍ക്ക് തിരുത്തിയെന്ന് ആരോപണം. മന്‍സൂര്‍ പാറമേല്‍ എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. തൃശൂര്‍ ലോ കോളേജില്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോഴാണ് സംഭവം. എല്‍എല്‍ബിയുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമിന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ മന്‍സൂര്‍ ആരോപിക്കുന്നു. 


കുറച്ചു ദിവസം കഴിഞ്ഞ് സംഭവം അറിഞ്ഞ എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്‌സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്‌സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ


നിങ്ങള്‍ക്കൊരു രാജശേഖരന്‍ നായരെ ഓര്‍മയുണ്ടോ..?

2009 ആണ് കാലം. ബലറാമന്‍ അന്ന് തൃശൂര്‍ ലോ കോളേജില്‍ LLB ക്ക് പഠിക്കുകയാണ്. രാജശേഖരന്‍ നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചങ്ങ് കയറി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ SFI ക്കാര്‍ക്ക് സംഭവം കത്തി. മുന്‍ തൃശൂര്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്‌സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്‌സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റി.

പത്ത് രൂപ മുടക്കി ഒരു   RTI കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിത്. ഇപ്പോ ഇതെന്തിന് പറയുന്നു എന്നാണേല്‍ ബലറാമന്‍ എന്നേലും ആത്മ കഥ എഴുതുകയാണേല്‍ 'വളര്‍ന്നു വരുന്ന പാര്‍ട്ടി സ്ഥാനത്തോടൊപ്പം പ്രിന്‍സിപ്പലിനെ ചാക്കിലാക്കി നേടിയ മാര്‍ക്കും എന്നില്‍ ആങ്കുരിച്ചു' എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതല്ലോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്