കേരളം

ടി പി വധക്കേസ് പ്രതി ജയിലില്‍ 'ബിസിനസുകാരന്‍'

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  വിയ്യൂര്‍ ജയിലില്‍ ടിപി വധക്കേസ് പ്രതിക്കു കഞ്ചാവ് കച്ചവടം. 50,000 രൂപ വരെയാണ് വില്‍പനയിലുടെ ലഭിക്കുന്ന മാസ വരുമാനം. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി എം സി അനൂപാണ് ജയിലില്‍ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ് 'ബിസിനസു'കാരനായി വിലസുന്നത് . 

രാഷ്ട്രീയ സ്വാധീനം ചെലുത്തി ജയിലിലെ മേസ്തിരി പട്ടം നേടിയെടുത്ത അനൂപ്, പുറം പണിക്ക് പോകുന്ന തടവുകാരെ ഭീഷണിപ്പെടുത്തി ബീഡിയും കഞ്ചാവും മദ്യവും എത്തിക്കും.ഇതു വിപണിയിലുള്ളതിന്റെ പത്തിരട്ടി വരെ വിലയ്ക്കു വില്‍ക്കും. സഹായിക്കാത്ത സഹതടവുകാരെ മര്‍ദിക്കുന്നതാണു ശൈലി.

ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ജയിലിലെ പരാതിപ്പെട്ടിയില്‍ പേരു വയ്ക്കാതെ ലഭിച്ച കുറിപ്പിലാണ് ഉള്ളത്.  റഹിം എന്ന തടവുകാരനെ രണ്ടാഴ്ച മുന്‍പ് ക്രൂരമായി മര്‍ദിച്ചു. പുറത്തുനിന്ന് ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതായിരുന്നു കാരണമെന്നു പരാതിയില്‍ പറയുന്നു. റഹിം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷാജി എന്ന തടവുകാരനെയും മര്‍ദിച്ചതായി പരാതിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്