കേരളം

ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും  സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള  നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പെയിന് തുടക്കമിട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 11 മണിക്കാണ് കൂട്ടായ്മ ചേരുക. സെക്രട്ടറിയറ്റ് നടയിലെ സമരം 765  ദിവസം പിന്നിടുകയാണ്.  അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. അപൂര്‍വവും അസാധാരണവുമായ കേസ് അല്ലാത്തതിനാല്‍ എറ്റെടുക്കാനാകില്ലെന്ന അറിയിപ്പായിരുന്നു സര്‍ക്കാരിന് ലഭിച്ചത്. 

എന്നാല്‍, സിബിഐ കേസ് ഏറ്റെടുക്കും വരെ സമരം തുടരനാണ് ശ്രീജിത്തിന്റെ തീരുമാനം. രണ്ട് വര്‍ഷം പിന്നിടുന്ന സമരം ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ചര്‍ച്ചയായതോടെ രാഷ്ട്രീയ നേതാക്കളും സമരപ്പന്തലിലേക്ക് എത്തിയിട്ടുണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി