കേരളം

കയ്യില്‍പിടിച്ചുള്ള സെല്‍ഫി വേണ്ട ; വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ശകാരം... പിന്നെ സാന്ത്വനം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ തന്റെ കയ്യില്‍ പിടിച്ച വിദ്യാര്‍ഥിയോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി. കായംകുളം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സംഭവം. മുഖ്യമന്ത്രി എത്തിയതറിഞ്ഞ് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ എത്തിയത്. ഓഫിസില്‍ നിന്നു പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു.

ചിത്രമെടുത്തതിന് പിന്നാലെ ഒരു വിദ്യാര്‍ത്ഥി ഓടിവന്ന് മുഖ്യമന്ത്രിയുടെ കയ്യില്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ നടപടി മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. കൈ തട്ടിമാറ്റിയ മുഖ്യമന്ത്രി വിദ്യാര്‍ഥിയോടു തന്റെ അനിഷ്ടം പ്രകടമാക്കി. സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി. 

വിദ്യാര്‍ത്ഥിക്കൊപ്പം ഫോട്ടോ എടുത്തശേഷം മുഖ്യമന്ത്രി

ഫോണ്‍ തിരികെ നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ശകാരം കേട്ട് സങ്കടത്തോടെ മാറിനില്‍ക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞു. വിദ്യാര്‍ത്ഥിയെ അടുത്ത് വിളിച്ച് സാന്ത്വനിപ്പിച്ച മുഖ്യമന്ത്രി, കൂടെ നിര്‍ത്തി ചിത്രവും എടുത്താണ് കുട്ടിയെ പറഞ്ഞയച്ചത്. ശകാരം കേട്ടെങ്കിലും മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാനായതോടെ വിദ്യാര്‍ത്ഥി സന്തുഷ്ടനായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ