കേരളം

ചെന്നിത്തലയ്ക്ക് തെറ്റി: ലോകകേരള സഭ നവസമ്പന്നരും പിണറായിയും തമ്മിലുള്ള ചങ്ങാത്തമെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക കേരളസഭയില്‍ പങ്കെടുത്ത കാര്യത്തില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കൂടതുല്‍ ജാഗ്രത കാട്ടണമായിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണു ലോകകേരള സഭ എന്ന മാമാങ്കം സംഘടിപ്പിച്ചത്. ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തിലെത്താന്‍ പോകുന്നില്ല. അതില്‍ പങ്കെടുത്ത നവസമ്പന്നന്‍മാരുടെ ചരിത്രം എല്ലാവര്‍ക്കും അറിയുന്നതാണെന്നും അവര്‍ക്ക് പിന്നില്‍ ഇരിക്കേണ്ട് ഗതികേടാണ് എംപിമാര്‍ക്കുണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.  ഇവിടെ പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ല. കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നവസമ്പന്നന്മാരും പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തമാണ് ലോക കേരള സഭയ്ക്ക് പിന്നില്‍. ഇത്തരം സഭകളില്‍ നന്നായി ആലോചിച്ച ശേഷമേ പങ്കെടുക്കാന്‍ പാടുണ്ടായിരുന്നുള്ളു. സഹകരണ രംഗത്തെ തകര്‍ത്തുകൊണ്ടല്ല മറിച്ച് ഇത്തരം സമ്പന്നന്മാരെ ഉപയോഗിച്ചാവണം കേരള ബാങ്ക് രൂപീകരിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത