കേരളം

സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം; രാജീവ് ചന്ദ്രശേഖരന്‍ എംപിക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: രാജീവ് ചന്ദ്രശേഖരന്‍ എംപിക്കെതിരെ കണ്ണൂര്‍ പരിയാരം പൊലീസ്  കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

രാഷ്ട്രീയ താല്‍പര്യത്താലാണ് രാജീവ് ചന്ദ്രശേഖരന്‍ എംപി ഇത്തരം പ്രചരണങ്ങള്‍ നടത്തിയെതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പരാതിയില്‍ ആരോപിച്ചിരുന്നു

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രിയും ആംബുലന്‍സും സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തെന്നായിരുന്നു ട്വീറ്റ്. ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടായ ജയകൃഷ്ണന്‍(@സവര്‍ക്കര്‍5200) ആണ് ആദ്യം ഈ പോസ്റ്റ് ഇട്ടത്. പിന്നീട് ഇത് രാജീവ് ചന്ദ്രശേഖരന്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്