കേരളം

കൊല്ലത്ത് പതിനാലുകാരനെ അമ്മ തീ കൊളുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ അമ്മ തീ കൊളുത്തി കൊന്നു. മകനെ താന്‍ തീകൊളുത്തി കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കുരീപ്പള്ളി സ്വദേശി ജിത്തു ജോബിനെയാണ് അമ്മ  കൊലപ്പെടുത്തിയത്. ജിത്തുവിനെ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

ജിത്തുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജിത്തുവിനെ കാണാനില്ലെന്ന് പത്രങ്ങളിലും പരസ്യം നല്‍കി.ഇതിനിടയിലാണ് ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുന്നത്. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് ജിത്തുവിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് മകനെ താന്‍ തീകൊളുത്തി കൊന്നതാണെന്ന് അമ്മ സമ്മതിച്ചത്. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജിത്തുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും