കേരളം

ഹിന്ദു തീവ്രവാദികളും കോര്‍പ്പറേറ്റുകളും കൈവിട്ടാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മോദിക്ക് ദുരന്തമാകും: അശോകന്‍ ചരുവില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹിന്ദു തീവ്രവാദികളെയും കോര്‍പ്പറേറ്റുകളെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ദുരന്തമായിരിക്കുമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. മുസ്ലിം, ദളിത്, പിന്നാക്ക, സാമൂഹ്യനീതി വിരുദ്ധരായ മനുവാദികളാണ് എന്നും ആര്‍.എസ്.എസിന്റെ അടിസ്ഥാന ബലം.എന്നാല്‍ മോഡിക്കു ലഭിച്ച കോര്‍പ്പറേറ്റു മൂലധന പിന്തുണയെക്കൂടി ഉപയോഗപ്പെടുത്തിയതിനാലാണ് അവര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതെന്നും അശോകന്‍ ചരുവില്‍ ആരോപിച്ചു.

ഇവ തമ്മില്‍ കലഹിക്കുക സ്വാഭാവികം. സാമ്രാജ്യത്തത്തിന്റെ അടിസ്ഥാനം നമ്മുടെ മനുവാദം തന്നെയാണ് എന്ന് 'ഹിന്ദുത്വ ഗോപാലകൃഷ്ണ ശാസ്ത്രജ്ഞന്മാര്‍' വ്യാഖ്യാനിക്കേണ്ടി വരുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. 


അശോകന്‍ ചരുവിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


സംഘപരിവാര്‍ നേരിടുന്ന ഗുരുതരമായ ആന്തരിക സംഘര്‍ഷത്തെയാണ് തൊഗാഡിയ വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം, ദളിത്, പിന്നാക്ക, സാമൂഹ്യനീതി വിരുദ്ധരായ മനുവാദികളാണ് എന്നും ആര്‍.എസ്.എസിന്റെ അടിസ്ഥാന ബലം. എന്നാല്‍ മോഡിക്കു ലഭിച്ച കോര്‍പ്പറേറ്റു മൂലധന പിന്തുണയെക്കൂടി ഉപയോഗപ്പെടുത്തിയതിനാലാണ് അവര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. ഇവ തമ്മില്‍ കലഹിക്കുക സ്വാഭാവികം. സാമ്രാജ്യത്തത്തിന്റെ അടിസ്ഥാനം നമ്മുടെ മനുവാദം തന്നെയാണ് എന്ന് 'ഹിന്ദുത്വ ഗോപാലകൃഷ്ണ ശാസ്ത്രജ്ഞന്മാര്‍' വ്യാഖ്യാനിക്കേണ്ടി വരും. (അതില്‍ ശരിയുണ്ടുതാനും.) ഹിന്ദു തീവ്രവാദികളെയും കോര്‍പ്പറേറ്റുകളേയും ഒപ്പം നിറുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പ് മോഡിക്ക് ഒരു ദുരന്തമായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി