കേരളം

മാര്‍ച്ച് 12ലെ എസ്എസ്എല്‍സി പരീക്ഷ 28ലേക്ക് മാറ്റി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാര്‍ച്ച് 12ന് നടക്കേണ്ട എസ്എസ്എല്‍സി ഇംഗ്ലിഷ് പരീക്ഷ 28ലേക്കു മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. മാര്‍ച്ച് ഏഴു മുതല്‍ 26 വരെ പരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

ഏഴിന് ഒന്നാം ഭാഷ (മലയാളം) പാര്‍ട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13നു മൂന്നാം ഭാഷ (ഹിന്ദി), 14നു ഫിസിക്‌സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, 26നു സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണു മറ്റു പരീക്ഷകള്‍.

മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയാണ്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്