കേരളം

വട്ടാണെന്ന് കളിയാക്കിയപ്പോള്‍ തീയിലേക്ക് പിടിച്ചിട്ടു;ജയയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലത്ത് അമ്മ മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. ഭാര്യയ്്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ജയയുടെ ഭര്‍ത്താവും കുട്ടിയുടെ പിതാവുമായ ആള്‍ പറയുന്നത്. ജയയെ നിരന്തരമായി ജിത്തു കളിയാക്കാറുണ്ടായിരുന്നെന്നും വഇത് പലപ്പോഴും വഴക്കായി മാറുക പതിവായിരുന്നു. വഴക്ക് മൂത്തതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിതാവ് പറയുന്നു.

ആരും  കളിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ല. ഇങ്ങനെ തുടര്‍ന്നാല്‍ ജയ വയലന്റാകും. സംഭവദിവസം വീട്ടിലെത്തിയപ്പോള്‍ ജയയുമായി മകന്‍ വഴക്കിട്ടതായി ഭാര്യ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മകനെ തീയിലേക്ക്  തള്ളിയതായും ഭാര്യ പറഞ്ഞതായി പിതാവ് പറയുന്നു. ചെറിയ കാര്യങ്ങളില്‍ പോലും വഴക്കിടാറുണ്ടായിരുന്നു. അമ്മയെ വ്ട്ടാണെന്ന് കളിയാക്കതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് ജയ പറയുന്നത്

അതേസമയം വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് നിഗമനം. കൊലപാതകം ആസൂത്രിതമല്ലെന്നാണു പൊലീസ് വിലയിരുത്തല്‍. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവര്‍ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, വസ്തുത്തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി