കേരളം

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമില്ല; സിഐയ്ക്ക് കോടതിയുടെ താക്കീത് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമര്‍ശനം. കുറ്റുപത്രം ചോര്‍ന്നത് ഗൗരവതരമായ വിഷയമാണെന്നും പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ താക്കീത് ചെയത കോടതി, കുറ്റപുത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാതെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

പൊലീസ് മനപ്പൂര്‍വം കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയത് എന്നാണ് പൊലീസ് എതിര്‍വാദം ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ